ആരാച്ചാരായി ആര്‍ച്ചര്‍; ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് തകര്‍ച്ചയോടെ തുടക്കം

eng-vs-afg

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 11 ഓവറില്‍ 40 റണ്‍സ് ആണ് അഫ്ഗാന്‍ എടുത്തത്.

ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് അഫ്ഗാന്റെ ഘാതകനായത്. ആറ് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് പിഴുതത്. ഓപണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (ആറ്), സെദിഖുള്ള അതല്‍ (നാല്), റഹ്മത്ത് ഷാ (നാല്) എന്നിവരാണ് പുറത്തായത്.

Read Also: സൗത്താംപ്ടണെ തകര്‍ത്ത് ചെല്‍സി; അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ജീവന്‍

റഹ്മാനുള്ള ഗുര്‍ബാസും ഹഷ്മതുള്ള ഷാഹിദിയും ക്രീസിലുണ്ട്. ടീം സ്‌കോര്‍ 11ല്‍ ഇരിക്കെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. പിന്നീട് 15, 37 റണ്‍സുകളിലും വിക്കറ്റുകള്‍ വീണു. ആദ്യ മത്സരങ്ങളില്‍ തോറ്റാണ് ഇരു ടീമുകളും പോരാടുന്നത്.

Key Words: afghanistan vs england, jofra archer, lahore, ibrahim zadran

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News