ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി

Malayali Student Missing in Delhi

ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി ആഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസുകാരിയാണ്.

ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയാണ് കാണാതായ ആഫിയ അയ്യൂബ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി ഏകദേശം 11:30 മുതലാണ് വിദ്യാർഥിനിയെ കാണാതായതെന്നാണ് പരാതി.

ALSO READ: ‘വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ല’; മുഖ്യമന്ത്രി സംസാരിക്കുന്നത് വസ്തുതകൾ പരിശോധിക്കാതെയെന്ന് പി രാജീവ്

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോൺ മുറിയിൽ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 7503703032 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Afiya Ayyub, a 23-year-old Malayali student pursuing MA in International Relations at Jamia Millia Islamia, has gone missing in Delhi. Police have launched an investigation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News