നൗഷാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നു ;വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് നൗഷാദ് നിരന്തരമായി മദ്യപിച്ച് വന്നു തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്. തെളിവെടുപ്പിന്റെ തലേ ദിവസം പൊലീസ് വിളിച്ച് വരുത്തുകയും തന്നെ അതിക്രൂരമായി മർദിച്ച് കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നു എന്നാണ് അഫ്സാന ഇപ്പോൾ പറയുന്നത്. പൊലീസ് നിർദേശമനുസരിച്ചാണ് തെളിവെടുപ്പ് സമയത്ത് താൻ കുഴിച്ചിട്ട സ്ഥലങ്ങൾ മാറ്റി പറഞ്ഞതെന്നുമാണ് അഫ്‌സാന പറഞ്ഞത്.ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ അഫ്‌സാനയുടെ ഈ വെളിപ്പെടുത്തൽ വ്യാജമാണോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

ALSO READ: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

അതേസമയം ഭർത്താവ് പത്തനംതിട്ടയിൽ ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്ന അഫ്സനയുടെ വ്യാജ മൊഴിയിൽ ആയിരുന്നു അറസ്റ്റ്. നൗഷാദ് തിരികെ വന്നോതോടു കൂടിയാണ് അഫ്‌സാനയുടെ മൊഴി കള്ളമാണെന്ന് മനസിലായത്. കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ കോടതി ജാമ്യം അനുവദിച്ചു.

ALSO READ: സംസ്ഥാന പൊലീസ് തലപ്പത്ത് അ‍ഴിച്ചു പണി, മനോജ് എബ്രഹാം ഐപിഎസ് ഇന്‍റലിജെന്‍സ് എഡിജിപി

പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു. മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നൗഷാദ് തിരികെ വന്നത്. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News