അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ പ്രദേശവാസികൾക്ക് തലവേദനയായി മാങ്ങാക്കൊമ്പൻ

അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന മാങ്ങാക്കൊമ്പൻ പ്രദേശവാസികൾക്ക് തലവേദനയാകുന്നു. അട്ടപ്പാടി ഷോളയൂരിലെ കടമ്പാറ ഊരിന് സമീപമാണ് ബുധനാഴ്ച മാങ്ങാക്കൊമ്പൻ ഇറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ ആനയെ നാട്ടുകാർ പടക്കം പൊട്ടിച്ച് തിരികെ കാട് കയറ്റി. തുടർച്ചയായ മൂന്നാം ദിവസമാണ് കൊമ്പൻ ജനവാസ മേഖലയിലിറങ്ങി ശല്യമുണ്ടാക്കുന്നത്.

Also Read: ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ

അട്ടപ്പാടി മിന‍ർവ്വാ മേഖലയാണ് മാങ്ങാക്കൊമ്പൻ്റെ സ്ഥിരം താവളം. ഈ പ്രദേശത്ത് രാത്രിയിൽ ഇറങ്ങുന്ന ആന രാവിലെയാകുന്നതോടെ കാട് കയറുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്ങാക്കൊമ്പൻ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാ കൊമ്പനെന്ന പേര് ലഭിച്ചത്.

Also Read: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

ബുധനാഴ്ച രാത്രി ചാവടിയൂരിലെ ജനവാസമേഖലയിലിറങ്ങിയ ആനയെ കാട് കയറ്റാന്‍ എത്തിയ ആര്‍ആര്‍ടി സംഘത്തിന് നേരെ കൊമ്പന്‍ രണ്ട് തവണ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാടുകയറ്റിയത്. ഒട്ടേറെ കൃഷി നാശമാണ് മാങ്ങാകൊമ്പൻ ഈ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. തിരിച്ചു പോയെങ്കിലും മാങ്ങാക്കൊമ്പൻ വീണ്ടും കാടിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News