
ഐപിഎൽ 2026 സീസണിലെ പ്രധാന വില്ലനായ പ്രമുഖ താരങ്ങളുടെ പരിക്ക് മുംബൈ ഇന്ത്യൻസിനെയും ബാധിച്ചതായി അഭ്യൂഹം. ടീമിന്റെ പ്രധാന സ്പിന്നറും ന്യൂസിലാൻഡ് നായകനുമായ മിച്ചൽ സാട്നർ ആണ് പരിക്കിന്റെ പുതിയ ഇര. ഡൽഹിക്കെതിരായ മത്സരത്തിൽ തോളിനു പരിക്കേറ്റ താരത്തിന് ഇന്നലെ രാജസ്ഥാനെതിരായ മത്സരം നഷ്ടപ്പെട്ടതോടെയാണ് പരിക്കിനെപ്പറ്റിയുള്ള ആശങ്കകൾ ഉയർന്നത്.
ഡൽഹിക്കെതിരായ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലെ 14ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ഒരു ബൗണ്ടറി രക്ഷിക്കുന്നതിനിടയിൽ പരിക്കേറ്റ താരം അതിനു ശേഷം കളിയിൽ ഓവറുകളൊന്നും എറിഞ്ഞില്ല. രാജസ്ഥാനിനെതിരായ മത്സരത്തിലും താരം കളിക്കാതിരുന്നത് ആരാധകരിൽ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
Also Read: വൈഭവ് സൂര്യവംശി മുംബൈയിലേക്കോ? താരത്തിന്റെ കൂടുമാറ്റ വാർത്തകൾ ചൂടുപിടിക്കുന്നു
നേരത്തെ ആദ്യ കളിക്ക് ശേഷം പരിക്കുമൂലം പുറത്തായിരുന്ന നായകൻ ഹർദിക് പാണ്ട്യ രാജസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചു വന്നത് മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസമായി. എന്നാൽ മത്സരഫലം മുംബൈ ഇന്ത്യൻസിനെതിരായി. രാജസ്ഥാൻ ഓപ്പണർമാരായ ജയ്‌സ്വാളിന്റെയും സൂര്യവംശിയുടെയും ആക്രമണത്തിൽ പതറിപ്പോയി ടീം’ മത്സരത്തിൽ 27 റൺസിന്റെ തോൽവി വഴങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

