രണ്ടു പേരെ കൊലപ്പെടുത്തിയ ശേഷം ക്യാമറയ്ക്കു നേരെ യുവതിയുടെ ‘ഷോ’

ലഹോർ. പാകിസ്താനിലെ കറാച്ചിയിലെ കർസാസിൽ ഈ മാസം ഉണ്ടായ ഒരു വാഹനാപകടവും ആയി ബന്ധപ്പെട്ട വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നു ആയിരുന്നു 2 പേരുടെ മരണത്തിനു ഇടയാക്കിയ അപകടം ഉണ്ടായത്. കറാച്ചിയിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയായ നടാഷ ഡാനിഷ് എന്ന യുവതി ആണ് അപകടത്തിന് കാരണക്കാരി. വളരെ അലക്ഷ്യമായും, അപകടകരമായും നടാഷ ഓടിച്ച വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആണ് രണ്ടു പേർ മരണപ്പെട്ടത്. ഒരു അച്ഛനും മകളും ആയിരുന്നു മരിച്ചത്. മാത്രമല്ല മറ്റു 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പരുക്കേറ്റ ഒരാൾ ഇപ്പോഴും വെന്റിലേറ്ററിൽ അത്യാസന്ന നിലയിലാണ്.

ALSO READ : മലേഷ്യയിൽ ഇന്ത്യൻ വിനോദ സഞ്ചാരി മാൻഹോളിൽ അകപ്പെട്ടിട്ട് അഞ്ച് ദിവസം: രക്ഷാപ്രവർത്തനം ഊർജ്ജിതം

ഈ സംഭവത്തിന് തൊട്ട് പിന്നാലെയുള്ള നടാഷയുടെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും, ഒപ്പം രോഷ പ്രകടനങ്ങൾക്കും വഴി വെച്ചത്. വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം നടാഷ ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്നതും, പരിഹസിക്കുന്നതുമാണ് യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പടരുന്നത്തിന്റെ കാരണം. രണ്ടു പേർ മരണപ്പെട്ട അപകടത്തിനു ശേഷം നടാഷ മാധ്യമങ്ങളുടെ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയ ചിലർക്കുനേരെ നടാഷ നടത്തിയ പെരുമാറ്റമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്കും രോഷപ്രകടനങ്ങൾക്കും വഴി വെച്ചത്. നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ ഉള്ള പരിഹാസം ആണ് ഈ ചിരി എന്നാണ് ഉയർന്ന് വന്ന ഒരു കമ്മന്റ്. കൂടാതെ രോഷാകുലരായ ജനക്കൂട്ടത്തെ നോക്കി തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് നടാഷ പറയുന്നതും വിഡിയോയിൽ കാണാൻ കഴിയും. ‘എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്കറിയില്ല’ എന്നാണ് നടാഷ ഡാനിഷ് വിഡിയോയിൽ പറയുന്നത്.

അതേസമയം അപകടത്തിനുശേഷം മാനസികപ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി നടാഷ ഡാനിഷ് കോടതിയിൽ ഹാജരായില്ല. നടാഷയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും, ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും ആണ് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ യുവതിക്ക് ചികിത്സ നൽകേണ്ടതായ മാനസിക പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News