പ്ലസ്‌ ടു വിദ്യാർഥികൾക്ക് മാർച്ചിൽ അപേക്ഷിക്കാം ഈ പരീക്ഷകൾക്ക്

Entrance Exam

പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ് അടുത്ത വർഷം മികച്ച ഒരു കോളേജിൽ അഡ്‌മിഷൻ നേടുന്നതിനായി തയ്യാറെടുക്കുന്നവർ ആണോ. നിങ്ങളെയും കാത്ത്‌ വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ കാത്തിരിപ്പുണ്ട്‌.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്‌ കടക്കുന്നവർക്കായി മാർച്ചിൽ പല സർവകലാശാലകളുടെയും പ്രവേശന പരീക്ഷകൾക്ക്‌ അപേക്ഷ നൽകാം. പ്രസ്‌തുത സർവകലാശാലകൾ/പരീക്ഷകൾക്ക്‌ അപേക്ഷ നൽകേണ്ട അവസാന തീയതി ചുവടെ ചേർക്കുന്നു.

Also Read: അഭിമുഖങ്ങളില്‍ പരാജയപ്പെടുന്നോ? ഇതാ സൗജന്യ പരിശീലനം…

കുസാറ്റ്‌ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT) 1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സർ‌വ്വകലാശാലയാണ്‌. അപേക്ഷിക്കുന്നതിനായി സന്ദർശിക്കൂ https://admissions.cusat.ac.in/ അവസാന തീയതി മാർച്ച്‌ 23.

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർഗ്രാജ്വേറ്റ് കേന്ദ്ര സർവ്വകലാശാലകളുൾപ്പെടെ വിവിധ സർവ്വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷയാണ് സിയുഇടി യുജി അപേക്ഷിക്കാൻ https://cuet.nta.nic.in/registration-for-cuetug-2025-is-live/ അവസാനതീയതി മാർച്ച്‌ 22.

Also Read: അസാപ് കേരളയില്‍ ഐ- ലൈക്ക് കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു

സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് https://www.shiksha.com/exams/isi-admission-test-exam എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. മാർച്ച്‌ 26-ാണ് അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News