
ഐപിഎൽ എലിമിനേറ്ററിൽ കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 243/8 എന്ന വമ്പൻ സ്കോർ ഉയർത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് പുറത്തായി.
വമ്പൻ സ്കോർ തേടിയിറങ്ങിയ ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ല് ഓടിച്ചത് ജോഫ്ര ആർച്ചർ ആയിരുന്നു. അഭിഷേക് ശർമ്മ പൂജ്യത്തിനും ട്രാവിസ് ഹെഡ് 17 റണ്സെടുത്തതും പുറത്തയപ്പോൾ വെറും 11 പന്തിൽ 33 റൺസ് നേടിയ ഇഷാൻ കിഷന്റെ പോരാട്ടവും അധികം നീണ്ടു നിന്നില്ല. മധ്യനിരയിൽ നിതീഷ് റെഡ്‌ഡി 38 റൺസും സാലിൽ അറോറ 35 റൺസും നേടി പോരാട്ടം തുടർന്നെങ്കിലും ആവശ്യമായ റൺറേറ്റ് ഉയർന്നതോടെ ടീം സമ്മർദ്ദത്തിലായി. ആർച്ചറിനെ കൂടാതെ രണ്ടു വിക്കറ്റുകൾ വീതമെടുത്ത നാന്ദ്രെ ബർഗർ,
രവീന്ദ്ര ജഡേജ, സുശാന്ത് മിശ്ര എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങി.
Also Read: തല തിരിച്ചെത്തുമോ? ഐപിഎൽ 2027 സീസണിൽ ധോണി കളിക്കുമെന്ന് സൂചന
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിച്ചത് 29 പന്തിൽ 97 റൺസ് നേടിയ വൈഭവ് സൂര്യവംശിയും 21 പന്തിൽ 50 റൺസ് നേടിയ ധ്രുവ് ജുറേലും ചേർന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

