നമ്മൾ ഇരിക്കുന്ന കൊമ്പ് വെട്ടുന്നു;റിലീസ് ആയി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ ഒടിടിയിൽ; വിമർശനവുമായി ഷൈൻ ടോം

സിനിമകൾ റിലീസ് ആയി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ ഒടിടിയിൽ വരുന്നത് കൊണ്ടാണ് തിയേറ്ററിൽ സിനിമ കാണാൻ ആളുകൾ വരാത്തതെന്ന് നടൻ ഷൈൻ ടോം ചാക്കോ. റിലീസിന് ശേഷം ആറ് മാസം എങ്കിലും കഴിഞ്ഞതിന് ശേഷമെ ഒടിടി റിലീസ് വരാവൂ എന്നും ഷൈൻ പറഞ്ഞു.

ALSO READ: ബഹിഷ്കരണ ഭീഷണിക്കിടയിലും ഇന്ത്യയിൽ വമ്പൻ കളക്ഷൻ നേടി ഓപ്പണ്‍ഹെയ്മര്‍

‘സിനിമകൾ ഒടിടിയിൽ ആറ് മാസമെങ്കിലും കഴിഞ്ഞേ വരാവൂ. നമ്മുടെ ദൂരദർശൻ ചാനൽ സർക്കാരിന്റെ അല്ലേ. അതിൽ സിനിമകൾ എത്രനാൾ കഴിഞ്ഞാണ് വന്നു കൊണ്ടിരുന്നത്. അതുപോലെ കഴിവതും ചിത്രങ്ങൾ തീയേറ്ററുകളിൽ ഓടണം. എന്നാലെ ആളുകൾ വരൂ. ഇപ്പോൾ സിനിമകൾ മൂന്ന് ആഴ്ചകൾ കഴിഞ്ഞാൽ ഒടിടിയിൽ വരും. അപ്പോൾ ആളുകൾ എന്ത് വിചാരിക്കും? തിയേറ്ററിൽ പോകേണ്ട കാര്യം ഉണ്ടോ എന്നും പടം വിജയിച്ചാലും മൂന്ന് നാല് ആഴ്ച്ച കഴിഞ്ഞ് ആളുകൾ കാണും എന്നും ഷൈൻ പറഞ്ഞു.

ALSO READ: സംഗീത പരിപാടിക്കിടെ മുഖത്തേക്ക് മദ്യം ഒഴിച്ചു; ആരാധകന്റെ നേരെ മൈക്ക് എറിഞ്ഞ് ഗായിക

ഇത്രയും വലിയ കൂടാരങ്ങളും തീയേറ്ററുകളും ഉണ്ടാക്കിയിട്ട് നമ്മൾ ഇരിക്കുന്ന കൊമ്പ് വെട്ടുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്.ഇതിനെപ്പറ്റി ചിന്തിക്കാതെ മറ്റുള്ളവർ വലിക്കുന്നു, കുടിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല’എന്നും ഷൈൻ ടോം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like