കൊഹ്ലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്‌ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം വിരാട് കോലിയുടെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൊഹ്ലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Also Read: ‘യുഡിഎഫ് ചെയ്തത് കെടുകാര്യസ്ഥത, കേരളത്തിന് കൊടുക്കേണ്ടി വന്നത് 5500 കോടിയിലധികം’: മുഖ്യമന്ത്രി

കൊഹ്ലി ഈ ലോകകപ്പില്‍ നിരവധി റെക്കോഡുകള്‍ നേടിയപ്പോവും പിന്തുണയുമായി അനുഷ്‌ക വേദിയിലുണ്ടായിരുന്നു.നെതര്‍ലാന്‍ഡിനെതിരെ കോലി വിക്കറ്റ് നേടിയപ്പോഴുമുള്ള അനുഷ്‌കയുടെ പ്രതികരണം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. വിജയത്തിലും പരാജയത്തിലും ഒരുപോലെ പങ്കാളിയെ ചേര്‍ത്തുപിടിക്കുന്ന അനുഷ്‌കയെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ഇന്ത്യ ഉയര്‍ത്തിയ 241 വിജയലക്ഷ്യം ഓസ്‌ട്രേലിയ മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here