കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു

കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു.

ALSO READ:നടന്‍ ബാലന്‍ കെ നായരുടെ മകന്‍ അജയകുമാര്‍ അന്തരിച്ചു

തൊഴുത്തില്‍ നിന്നുള്ള ശബ്ദംകേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ കടുവ പെട്ടെന്ന് ഓടിമറഞ്ഞു. തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം. കടുവ ഉടന്‍ കൂട്ടിലാകുമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ:ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വയനാട് കേണിച്ചിറയിലെ കടുവാ ആക്രമണത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. പശുക്കളുടെ ജഡവുമായി പ്രതിഷേധം നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട പശുക്കളുടെ മൃതദേഹങ്ങളുമായി കേണിച്ചിറ ടൗണില്‍ പ്രതിഷേധിക്കും. മയക്കുവെടി വെച്ച് എത്രയും വേഗം കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം കേണിച്ചിറയിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ കൂട് വെച്ച് പിടികൂടാനാണ് ശ്രമം. ഈ ശ്രമം പരാജയപ്പെട്ടാല്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News