മുംബൈയിലേക്ക് കൂടുതൽ ഊർജ്ജം എത്തിക്കുന്നതിനായി 1,000 മെഗാവാട്ട് പവർ ലിങ്ക് കമ്മീഷൻ ചെയ്തു അദാനി എനർജി

adani energy


മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളുമുള്ള വൈദ്യുതി വിതരണ സൗകര്യം ശക്തിപ്പെടുത്തുന്നതിനായി അദാനി എനർജി സൊല്യൂഷൻസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഇലക്ട്രിസിറ്റി മുംബൈ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 1,000 മെഗാവാട്ട് ശേഷിയുള്ള ഹൈ-വോൾട്ടേജ് ഡയറക്ട് കറന്റ് ലിങ്ക് കമ്മീഷൻ ചെയ്തു. കുദുസിനെയും ആരെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി നഗരത്തിലേക്ക് കൂടുതൽ പുനരുപയോഗ ഊർജ്ജം (renewable energy) എത്തിക്കാൻ സഹായിക്കും.

30 കിലോമീറ്റർ നീളമുള്ള ഓവർഹെഡ് ലൈൻ, 50 കിലോമീറ്റർ നീളമുള്ള അണ്ടർഗ്രൗണ്ട് കോറിഡോർ എന്നിവ ഉൾക്കൊള്ളുന്ന ഈ പദ്ധതി, നഗരത്തിന്റെ തിരക്കേറിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തത്. ലോകത്തിലെ ആദ്യ കോംപാക്ട് എച് വി ഡി സി സബ്‌സ്റ്റേഷനും ഇതിന്റെ ഭാഗമാണ്. പുതിയ ലിങ്ക് വഴി മുംബൈയ്ക്ക് പുറത്തുള്ള മേഖലകളിൽ നിന്നുള്ള വൈദ്യുതി, കൂടുതൽ കാര്യക്ഷമമായി നഗരത്തിലേക്ക് എത്തിക്കാൻ സാധിക്കും.

“ആരേ–കുദുസ് ട്രാൻസ്മിഷൻ ലൈൻ കമ്മീഷൻ ചെയ്തതോടെ മുംബൈയ്ക്ക് വലിയ തോതിൽ പുതുക്കാവുന്ന ഊർജ്ജം എത്തിക്കാൻ കഴിയുന്ന ഒരു ആധുനിക വൈദ്യുതി കോറിഡോർ ലഭിച്ചു. ഇത് നഗരത്തിന്റെ ഊർജ്ജസുരക്ഷയും ഗ്രിഡ് സ്ഥിരതയും ശക്തിപ്പെടുത്തുന്നു,” എന്ന് AESL സിഇഒ കണ്ടാർപ്പ് പട്ടേൽ പറഞ്ഞു. നഗരത്തിലെ വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ, ദൂരപ്രദേശങ്ങളിൽ നിന്ന് ശുദ്ധോർജ്ജം നഗരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News