ജനകീയ സമരത്തിനുമുന്നിൽ തല താഴ്ത്തി യുഡിഎഫ് സർക്കാർ, പാരിയത്തുകാവിലെ ജനങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ സ്ഥലം കൊടുക്കാൻ ധാരണ

strike

എറണാകുളം പാരിയത്തുകാവിൽ നടന്ന ജനകീയ സമരം വൻ വിജയത്തിൽ കലാശിച്ചിരിക്കുകയാണ്. സമരസമിതിയുടെ ദീർഘകാലത്തെ പോരാട്ടത്തിനൊടുവിൽ തർക്കഭൂമിയിൽ തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലം നൽകാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ ഉറപ്പുനൽകിയ പ്രകാരം ഒരു വർഷത്തിനുള്ളിൽ അവിടെ വീട് നിർമ്മാണം പൂർത്തിയാക്കി നൽകുന്നതാണെന്നും ഒത്തുതീർപ്പിൽ ധാരണയായി. സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കും.

പാരിയത്തുകാവിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂമിയുടെ ഉടമസ്ഥനായ സ്വകാര്യ വ്യക്തിയും കുടുംബാംഗങ്ങളും തമ്മിലുള്ള കരാർ ഉടൻ ഒപ്പിടുകയും അത് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്യുമെന്നും സ‌ർക്കാർ അറിയിച്ചിട്ടുണ്ട്.

also read:ഇറാൻ – യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, തീരുമാനമായില്ലെന്ന് ഇറാൻ

ഈ ഭൂമി വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി വരെ നേരത്തെ ശരിവെച്ചതായിരുന്നു.നിയമപരമായി വലിയ കുരുക്കുകൾ ഉണ്ടായിരുന്ന ഈ വിഷയത്തിൽ, കുടുംബങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് പലതവണ ശ്രമിക്കുകയും അത് വലിയ സംഘർഷങ്ങൾക്കും മർദ്ദനങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ നടന്ന പൊലീസ് നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് വരെ കുടുംബങ്ങൾക്കൊപ്പം തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News