
കാർഷിക സർവകലാശാല വി സി ബി അശോകിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിലാണ് നടപടി. ചീഫ് സെക്രട്ടറി ആണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അഭിമുഖങ്ങളിൽ സർക്കാർ നയങ്ങളെ ബി അശോക് വിമർശിച്ചുവെന്നാണ് ഉത്തരവിൽ പറയുന്നത്. സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്.
നേരത്തെ, ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും സർക്കാർ ജീവനക്കാരുടെ സേവന ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് ആണ് പരാതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

