കാർഷിക സർവകലാശാലയേയും കാവിവത്കരിക്കാൻ ഗവർണർ; ബിജെപി അധ്യാപക സംഘടന നേതാവിനെ വി സിയാക്കാൻ നീക്കം

agriculture university vc

കാർഷിക സർവകലാശാലയിലും പിടിമുറുക്കാനുള്ള നീക്കവുമായി മുന്നോട്ട് വന്നിരിക്കുകയായണ് ഗവർണർ. സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബി ജെ പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാനാണ് നീക്കം നടത്തുന്നത്. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വി സിയായി നിയമിക്കാനാണ് ശ്രമം.

സർവകലാശാലയുടെ നിലവിലെ വി സി ഡോ. ബി അശോക് കാർഷികവകുപ്പിൽ നിന്നും സ്ഥലം മാറിയതിനെ തുടർന്നാണ് പുതിയ നിയമന നീക്കം.സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഒരുങ്ങുകയാണ് ഗവർണർ. ഉന്നത അധികാര സമിതിയായ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് നീക്കം.

Also read:പിഎംശ്രീ: തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി, പിഎം ശ്രീ നടപ്പിലാക്കിയാൽ സംസ്ഥാനത്തിന് കരിക്കുലം തീരുമാനിക്കാം; ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ രേഖകൾ കൈരളി ന്യൂസ് പുറത്തുവിട്ടു

എം ജി സർവകലാശാല ഉൾപ്പെടെ കാവി വത്കരിക്കാൻ ​ഗവർണർ ഇടപെട്ടിരുന്നു. ഇതിന് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിൻ്റെ അനുവദവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാർഷിക സർവകലാശാലയേയും കാവി വത്കരിക്കാൻ ​ഗവർണർ ശ്രമം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News