‘അഹല്യ’ സർഗ്ഗസമീക്ഷ സാഹിത്യ രചനാമത്സരം 2023; സൃഷ്ടികൾ ക്ഷണിക്കുന്നു

‘അഹല്യ’സർഗ്ഗസമീക്ഷ സാഹിത്യ രചനാമത്സരം 2023 ലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു. പാലക്കാട്‌ പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ രചനാമത്സരമാണിത്. പത്തു വയസ്സുമുതൽ പതിനഞ്ചു വയസ്സുവരെയും പതിനാറ് വയസ്സുമുതൽ ഇരുപത്തിരണ്ടു വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം. മലയാളം കവിത, മലയാളം കഥ, ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്നതിനായി സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2023 ജൂൺ മാസം 30 നകം അയയ്ക്കണം.

സൃഷ്ടിയോടൊപ്പം മത്സരാർത്ഥിയുടെ പേരും വയസ്സും വിഭാഗവും ബന്ധപ്പെടേണ്ട ടെലഫോൺ ഉൾപ്പെട്ട വിലാസവും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. പ്രമുഖ സാഹിത്യകാരൻമാരുടെ ജൂറി, സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിക്കുന്നതാണ്. പാലക്കാട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത മെഡിക്കൽ ഗ്രൂപ്പ് ആയ അഹല്യയാണ് സർഗ്ഗ സമീക്ഷയുടെ പ്രധാന പ്രയോജകർ. ആഗസ്റ്റിൽ പാലക്കാട്ടു വെച്ച് സെന്റർ സംഘടിപ്പിക്കുന്ന ‘സർഗ്ഗ സമീക്ഷ സംഗമ’ ത്തിൽ വെച്ച് വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here