അഹമ്മദാബാദിലെ ആകാശദുരന്തം; സ്വന്തം പരുക്ക് വകവയ്ക്കാതെ 8 മാസം പ്രായമുള്ള കുഞ്ഞുമായി ഓടിരക്ഷപ്പെട്ട് അമ്മ

അഹമ്മദാബാദിൽ നിരവധിയാളുകളുടെ മരണത്തിനു കാരണമായ വിമാനാപകടത്തിൽ പരിക്കേറ്റതിൽ എട്ടുമാസം പ്രായമുള്ള കുട്ടിയും. അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (PICU) കുട്ടിയിപ്പോൾ ചികിത്സയിലാണ്. 28% പൊള്ളലേറ്റ കുട്ടിയുടെ മതവും ഇവിടെ തന്നെയുണ്ട്. അപകടത്തിൽ പരിക്കേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഈ കുട്ടിയാണ്.

വിമാനാപകടത്തിൽ നാശനഷ്ടമുണ്ടായ കെട്ടിടങ്ങളിലൊന്നിൽ മനീഷ കച്ചാദിയയും കുഞ്ഞും ഉണ്ടായിരുന്നു. അപകടത്തിൽ മനീഷയ്ക്കും പരിക്കേറ്റിരുന്നു. എന്നാലും മകനെ എടുത്തുകൊണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. നീഷയുടെ നില തൃപ്തികരമാണെന്നും നിലവിൽ ആശുപത്രിയിലെ ജനറൽ വാർഡിൽ ചികിത്സയിലാണെന്നും ഭർത്താവ് കപിൽ കച്ചാദിയ പറഞ്ഞു. ഒപ്പം കുഞ്ഞിന്റെ നിലയും മെച്ചപ്പെടുന്നുണ്ട് എന്ന് അവർ പ്രതികരിച്ചു. എന്നാൽ കുട്ടി ഇപ്പോഴും പിഐസിയുവിൽ തുടരുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജനറൽ വാർഡിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ചക്കി ഡോൾ പ്രാങ്ക്’ കരിയറിനെയും ആരോഗ്യത്തെയും ബാധിച്ചു; യുഎസിൽ ജീവനക്കാരി മനേജർക്കെതിരെ പരാതി നൽകി

ബി ജെ മെഡിക്കൽ കോളേജിൽ യൂറോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി എംസിഎച്ച് ബിരുദം പൂർത്തിയാക്കുകയാണ് കപിൽ. വിമാന അപകടം നടന്നപ്പോൾ കപിൽ മെഡിക്കൽ കോളേജിലായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News