
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡിജിസിഎയും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. ബ്രിട്ടന്‍, അമേരിക്ക രാജ്യങ്ങളില്‍ നിന്നും വിദഗ്ധ സംഘം അഹമ്മദാബാദിലെത്തും. ബോയിംഗ് കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ വിമാനാപകടത്തിന്റെ കാരണം തേടുകയാണ് ഇനി പ്രധാന വെല്ലുവിളി. ഏറ്റവും സുരക്ഷിതവും ഇന്ധനശേഷിയുമുളള ബോയിംഗ് ഡ്രൈീംലൈനര്‍ 787- 8വേരിയന്റ് വിമാനം തകര്‍ന്ന് വീണതോടെ ബോയിംഗ് കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ബോധപൂര്‍വ്വം വീഴ്ചയുണ്ടായിയെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ, യുഎസ് കമ്പനിയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചു. എഎഐബി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പൈടെ ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തി.
അന്വേഷണത്തോട് സഹകരിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളും തയ്യാറായിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ ഇന്ത്യയിലെത്തും. യുഎസിന്റെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണത്തില്‍ പങ്കാളികളാകും. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്. എന്നാല്‍ മുന്‍വശത്തുളള ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായിട്ടില്ല. കോക്പിറ്റ് വോയിസ് റെക്കോര്‍ഡും ഫ്‌ളൈറ്റ് ഡേറ്റകള്‍ ഉള്‍പ്പെടെ ബ്ലാക്ക് ബോക്‌സ് ലഭിക്കുന്നതിലൂടെ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘമെത്തി പരിശോധന തുടരുകയാണ്. സ്‌നിഫര്‍ ഡോഗുകളുടെ സഹായത്തോടെ അന്വേഷണ സംഘവും തെരച്ചില്‍ പുരോഗമിക്കുന്നു. കൂടാതെ എയര്‍ ഇന്ത്യയുടെ സിഇഒ കാംബെല്‍ വില്‍സണും സംഭവസ്ഥലത്ത് എത്തിയിരുന്നു. തുടര്‍ച്ചയായ വീഴ്ചയില്‍ എയര്‍ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here