
വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തണം. കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം. കേന്ദ്രസർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. അത് വൈകാതെ ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ ആക്രമണം ലോകത്ത് വലിയകോളിളക്കം സൃഷ്ടിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനിനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നു. ഇസ്രായേൽ ലോകഭീകരനായി മാറുന്നു എന്നും എം എ ബേബി പറഞ്ഞു.
ALSO READ: കൈവിട്ട് പൊന്ന്; കുത്തനെ ഉയർന്ന് സ്വർണവില
അതേസമയം എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനവും, ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന വിമാനങ്ങളുമാണ് തിരിച്ച് വിളിക്കുന്നത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിക്കുന്നത്. ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ചിരിക്കുന്നത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

