
എയര്‍ഇന്ത്യയുടെ എഐ171 വിമാനം തകര്‍ന്ന് വീണത് സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ അധികൃതര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്ട് വിക്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ 242 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബോയിംഗ് 787 – 8 എയര്‍ക്രാഫ്റ്റില്‍ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്.
ALSO READ: അഹമ്മദാബാദിലെ വിമാനാപകടം; 30 പേർ മരണപ്പെട്ടുവെന്ന് പ്രാഥമിക വിവരം
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാസഞ്ചര്‍ ഹോട്ട് ലൈന്‍ നമ്പരായ 1800 5691 444 എന്നിവയില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സംഭവത്തിലെ അന്വേഷണത്തില്‍ സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ എക്‌സ് ഹാന്‍ഡിലിലും എയര്‍ഇന്ത്യ ഡോട്ട് കോമിലും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here