
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ പ്രദേശം കനത്ത പുക നിറഞ്ഞു. എയര്‍ക്രാഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും 2നും ഇടയിലാണ് അപകടം സംഭവിച്ചത്.
ALSO READ: ബന്ധുവായ പെൺകുട്ടിയെ സ്വന്തമാക്കാൻ കാമുകനെ കൊന്ന് ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ചു; ത്രിപുരയിൽ ഡോക്ടറും കുടുംബവും പിടിയിൽ
സംഭവസ്ഥലത്തേക്ക് ഒരു ഡസനോളം ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ ട്രാഫിക്കുകള്‍ വഴിതിരിച്ച് വിട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 250 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ലണ്ടനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം.
ALSO READ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്‍റെയും മക്കളുടെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി; കർണാടകയിൽ കൊലപാതക ശ്രമത്തിന് യുവതി പിടിയിൽ
സംഭവത്തെ തുടര്‍ന്ന് അഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രിയോടും പൊലീസ് കമ്മിഷണറെയും ബന്ധപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here