
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ നോവായ് മാറുകയാണ് 21കാരിയായ ഖുശ്ബു. ജനുവരിയിലാണ് വിപുല്‍ എന്ന വ്യക്തിയുമായി ഖുശ്ബുവിന്റെ വിവാഹം നടന്നത്. ഇതിന് പിന്നാലെ വിപുല്‍ ലണ്ടനിലേക്ക് പറന്നു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം വിപുലിനെ കാണാനായാണ് എയര്‍ ഇന്ത്യയില്‍ ഖുഷ്ബു യാത്ര തിരിച്ചത്. അത് കണ്ണീരില്‍ കുതിര്‍ന്ന മടക്കമായി മാറി. പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം താഴേക്ക് പതിച്ച് തീഗോളമായി മാറിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഖുശ്ബുവിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്.
ALSO READ: താമരശ്ശേരി ചുരത്തില്‍ വന്‍ ദുരന്തം ഒഴിവായി; ഒന്‍പതാം വളവില്‍ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു
ലണ്ടനില്‍ ഡോക്ടറായ ഭര്‍ത്താവ് വിപുലിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഖുശ്ബു. പാസ്‌പോര്‍ട്ടും ടിക്കറ്റുമായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയായിരുന്നു ഖുശ്ബു എന്ന് ബന്ധുക്കള്‍ പറയുന്നു. അറബ ഗ്രാമത്തിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു ഖുഷ്ബു. പിതാവിന് സ്വന്തമായി മധുരപലഹാര കടയുണ്ട്. ഇവിടെ സ്ഥിരമായി എത്തുന്ന ഖുഷ്ബുവിന്റെ നിറഞ്ഞ ചിരിയോടെയുള്ള മുഖമാണ് എല്ലാവരുടെയും മനസില്‍.
ALSO READ: ഭാര്യയുമായി വഴക്കിട്ടു, പാര്‍ക്കില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നറങ്ങി, മക്കളുമായി ആത്മഹത്യ ചെയ്ത് യുവാവ്, സംഭവം ഹരിയാനയില്‍
സ്വന്തം പിതാവ് മദന്‍സിംഗിനൊപ്പമാണ് ഖുശ്ബു അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. അവസാനമായി മകള്‍ക്കൊപ്പമെടുത്ത ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മകളെ അനുഗ്രഹിച്ച് ലണ്ടനിലേക്ക് അയച്ച സന്തോഷമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഖുശ്ബുവിന്റെയും വിപുലിന്റെയും വീട്ടിലേക്ക് ദുരന്ത വാര്‍ത്തയെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here