പ്രിയപ്പെട്ട ഫലം കഴിക്കാന്‍ ഇന്ത്യയിലെത്തി, പക്ഷേ അച്ഛന്‍ തിരികെയെത്തിയില്ല, അഹമ്മദാബാദ് ദുരന്തത്തിലെ നോവായ് രമേശ് ചന്ദ് പട്ടേല്‍!

ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ രമേശ് ചന്ദ് പട്ടേലിന്റെ മരണത്തില്‍ ദുഃഖം അടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും നാടുമായി എന്നും ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്ഥിരമായി ഗുജറാത്തിലെത്തുന്ന പട്ടേല്‍, ഒമ്പത് ദിവസത്തേക്കാണ് ഇത്തവണ ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റഎ മകള്‍ പ്രീതി പാണ്ഡ്യയ്ക്ക് ഇപ്പോഴും തന്റെ പിതാവ് നഷ്ടപ്പെട്ട വിവരം വിശ്വസിക്കാനായിട്ടില്ല.

ജൂണ്‍ നാലിനാണ് പട്ടേല്‍ ഇന്ത്യയിലെത്തിയത്. വെറും ഒമ്പത് ദിവസത്തേക്ക്, അദ്ദേഹം വന്നത് ഏറ്റവും പ്രിയപ്പെട്ട പഴമായ ജംബൂറ അഥവാ ബംബ്ലിമാസ് കഴിക്കാനാണ്, പക്ഷേ അദ്ദേഹം തിരികെ എത്തിയില്ലെന്ന് മകള്‍ കരഞ്ഞു കൊണ്ട് പറയുന്നു.

ALSO READ: സീതയുടെ മരണം കാട്ടാന ആക്രണത്തിലല്ല; ഇടുക്കിയിലേത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് കസ്റ്റഡിയിൽ

എല്ലാവര്‍ഷവും ഇന്ത്യയിലേക്ക് വരാറുണ്ട് പിതാവെന്നും അദ്ദേഹം രാജ്യത്തെ അത്രയേറ ഇഷ്ടപ്പെട്ടിരുന്നെന്നും മകള്‍ പറയുന്നു. അച്ഛന്‍ അവസാനമായി തന്നെ വീഡിയോ കോളില്‍ വിളിച്ചിരുന്നെന്നും ജോലി തിരക്കിലായതിനാല്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ലെന്നും മകള്‍ പറയുന്നു. അദ്ദേഹത്തിന്റെ മരുമകളും വിമാനത്തില്‍ കയറിയ കാര്യം അദ്ദേഹം വിളിച്ചറിയിച്ചെന്നും അവര്‍ പറയുന്നു.

ഒരു കോടി നഷ്ടപരിഹാരം തന്നാല്‍ അത് തങ്ങളുടെ അച്ഛന് പകരമാവില്ലല്ലോയെന്നും അവര്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News