അഹമ്മദാബാദ് വിമാനദുരന്തം; 825 അടിയില്‍ നിന്നും പൊടുന്നനെ താഴേക്ക്; തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ മൃതദേഹങ്ങള്‍

അഹമ്മദാബാദ് വിമാനത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനം 825 അടി ഉയരത്തിലെത്തിയ ശേഷമാണ് ഫ്‌ളാറ്റ് സമുചയങ്ങള്‍ക്കിടയിലേക്ക് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.38ഓടെ പറന്നുപൊങ്ങിയ വിമാനത്തിന് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പ്പെടുകയായിരുന്നു. 133 പേരാണ് അപകടത്തില്‍ മരിച്ചരിക്കുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ALSO READ: രക്തസാക്ഷി അശോകിന്റെ ഓർമ്മകൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ നാല്‍പതെണ്ണം ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. 50 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആന്തരിക അവയവങ്ങള്‍ വരെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

217 മുതിര്‍ന്ന ആളുകളും , പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നതായി ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകട കാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ‘ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 13 ഒഴിവാക്കിയത് കേരളത്തെ ലക്ഷ്യമാക്കി’; വായ്പ എഴുതി തള്ളാനാകില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ രാജൻ

വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവാത്ത അത്ര ഹൃദയഭേദകമെന്നാണ് അപകടത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News