അഹമ്മദാബാദ് വിമാനാപകടം: സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുളള സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

cpim

അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകണമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുളള സ്വതന്ത്ര അന്വേഷണം നടക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. വിമാനാപകടവുമായി ബന്ധപ്പെട്ട് ഒന്നിലധികം അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വിശദമായ സാങ്കേതിക അന്വേഷണം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എഎഐബിയുടെ അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാകരുത് ഉന്നതതല അന്വേഷണം.

വിമാനത്താവള പരിസരങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ ഉന്നതതല സമിതി വിശദമായി പരിശോധിക്കണം. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊളളണം. സാങ്കേതിക തകരാര്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പ്രൊഫഷണലുകളായ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം അന്വേഷിച്ചാല്‍ മാത്രമേ വസ്തുത വ്യക്തമാകൂവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.

ALSO READ; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നു

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുന്നത്. നിലവിലെ അന്വേഷണം സമിതി വിലയിരുത്തും. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. കൂടുതൽ ഡി എൻ എ പരിശോധന ഫലവും ഇന്ന് പുറത്ത് വരും.

ഡി എൻ എ ഫലങ്ങൾ പുറത്തുവരുന്നതോടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് വിട്ടു നൽകും. മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹവും ഇന്ന് തിരിച്ചറിഞ്ഞേക്കും. 47 ഓളം വരുന്ന മൃതദേഹങ്ങൾ ഇന്നലെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം 19 മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. അതേ സമയം മരണ സംഖ്യ 274 നോട് അടുത്തെന്ന് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു.

news summary: The CPI(M) Central Committee is calling for an independent investigation by technical experts to determine the true cause of the Ahmedabad plane crash.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News