
സുരക്ഷാക്രമീകരണങ്ങളിൽ എയർ ഇന്ത്യ നടത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അടിയന്തര ഉപകരണങ്ങളിലെ പരിശോധനയിൽ ഡി ജി സി എ എയർ ഇന്ത്യക്ക് താക്കീത് നൽകിയിരുന്നു. മൂന്ന് എയർ ജെറ്റ് വിമാനങ്ങളിലാണ് സുരക്ഷ വീഴ്ച്ച കണ്ടെത്തിയത്. അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെതാണ് കണ്ടെത്തൽ. അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധനയിലാണ് ഗുരുതര പിഴവുകൾ ഡിജിസിഎ കണ്ടെത്തിയിരുന്നത്.
കാലഹരണപ്പെട്ട അടിയന്തര ഉപകണങ്ങൾ ഉപയോഗിച്സുരക്ഷാ പ്രോട്ടോകോൾ ലംഘനങ്ങൾ നടത്തിയതിന് ഡി ജി സി എ എയർ ഇന്ത്യക്ക് താക്കീത് നൽകിയിരുന്നു. ജിദ്ദ, റിയാദ്, ദുബായ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നA 320 ജെറ്റ്വിമാനം സുരക്ഷ പരിശോധന നടത്താൻ 3 മാസം വരെ കാലതാമസം നേരിട്ടു. ആഭ്യന്തര സർവീസ് നടത്തുന്ന A319 വിമാനവും പരിശോധന മൂന്നു മാസത്തിലധികം വൈകിച്ചു. ഡിജിസിഎ നൽകിയ നിർദേശങ്ങളിലെ പ്രതികരണത്തിലും കമ്പനി വീഴ്ച്ച വരുത്തി.
വിമാന കമ്പനി സുരക്ഷ കാര്യത്തിൽ ഗുരുതര പിഴവ് വരുത്തിയെന്നാണ് ആഭ്യന്തര സമിതിയുടെ വിലയിരുത്തൽ. അഹമ്മദാബാദ് വിമാനം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത് . അപകടത്തിൽപ്പെട്ട ബോയിങ് 171 ഡ്രീം ലൈനർ വിമാനത്തിന്റെ വലത് എഞ്ചിൻ മാറ്റിവെച്ചതായി നേരത്തെ കണ്ടത്തിയിരുന്നു.ദുരന്തന്തിനു പിന്നാലെ സാങ്കേതിക തകരാറിന് തുടർന്നും നിരവധി സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. സുരക്ഷാ ക്രമീകരണങ്കിൽ നിരന്തരം വീഴ്ച്ച കണ്ടെത്തിയത്തോടെ എയർ ഇന്ത്യ സർവീസുകൾ വെല്ലുവിളി നേരിടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here