അഹമ്മദാബാദ് വിമാനദുരന്തം: എ എ ഐ ബി യുടെ അന്വേഷണം ആരംഭിച്ചു

AMIT SHAH

അഹമ്മദാബാദ് വിമാനദുരന്തത്തിൽ എഎഐബിയുടെ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിമാനയാത്രയിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തി അപകട സ്ഥലം സന്ദര്‍ശിക്കും.

ദുരന്തത്തിൽ ഇരകളാക്കപ്പെട്ട കുടുംബത്തോടൊപ്പം രാജ്യം ഒന്നായി കൂടെ നിൽക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അപകടകാരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെയും അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരനെയും മന്ത്രി സന്ദർശിച്ചു.

ALSO READ; അഹമ്മദാബാദ് വിമാനാപകടം: ‘അത്യന്തം വേദനാജനകം’; അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ചെലവുകളും കമ്പനി വഹിക്കും. വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണവും കമ്പനി നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News