അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ahemadabad plane crash

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കേരള സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഹമ്മദാബാദിലെ അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പറഞ്ഞു. അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. വിമാന അപകടം ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സോണിയ ഗാന്ധി കുറിച്ചു. രാജ്യം മുഴുവൻ ദുഃഖത്തിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ALSO READ; അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത്. യുകെയിൽ ന‍ഴ്സായിരുന്നു രഞ്ജിത. അവധി ക‍ഴിഞ്ഞ് മടങ്ങുമ്പോ‍ഴാണ് ദുരന്തം. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിനായി 90 പേര്‍ ഉള്‍പ്പെടുന്ന മൂന്ന് എന്‍ഡിആര്‍എഫ് ടീമുകൾ കൂടി ഗാന്ധിനഗറില്‍ നിന്ന് എത്തിയിട്ടുണ്ട്. വഡോദരയില്‍ നിന്ന് മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളെ കൂടി പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി അഹമ്മദാബാദ് സിറ്റി പോലീസിന്‍റെ 07925620359 എന്ന എമര്‍ജന്‍സി നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News