
അഹമ്മദാബാദ് വിമാന ദുരന്തം മരണസംഖ്യ 133 ആയി. 625 അടി ഉയരത്തില്‍ പറന്നുയര്‍ന്ന ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്.
വിമാനത്തിൽ ഉണ്ടായിരുന്നവർ 169 ഇന്ത്യക്കാരും 59 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസുകാരും ഒരാൾ കാനഡയിൽ നിന്നയാളുമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. അപകടം നടന്ന് 2-3 മിനിറ്റിനുള്ളില്‍ പോലീസും മറ്റ് ഏജന്‍സികളും സ്ഥലത്തെത്തി. വിമാനത്തിന്റെ പിന്‍ഭാഗമാണ് ഇടിച്ചിറങ്ങിയത്. വിമാനം ഡോക്ടര്‍മാരുടെ ഹോസ്റ്റലിലേക്കാണ് തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ്
വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്ലാറ്റായിരുന്നു ഇത്. അപകടത്തിൽ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കെന്നുമാണ് വിവരം.
വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം അഹമ്മദാബാദ് സർദാർ വല്ല ഭായ് പട്ടേൽ വിമാനതാവളത്തിലെ സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്.
ALSO READ: അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്; 7.5% കുറഞ്ഞു
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.
ALSO READ: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായി വിവരം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here