അഹമ്മദാബാദ് വിമാനാപകടം: ‘അത്യന്തം വേദനാജനകം’; അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan

അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ അനുശോചനം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. അഹമ്മദാബാദിലുണ്ടായ വിമാനാപകടം അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാളൊഴികെ എല്ലാവരുടെയും ജീവൻ അപകടത്തിൽ നഷ്ടമായി. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നേഴ്സ് രഞ്ജിതയടക്കമുള്ളവരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലിയർപ്പിക്കുന്നു. മരണപെട്ടവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അപകടം ഹൃദയഭേദകമെന്നും ദുഃഖിതരായ കുടുംബങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും ഡോ. ജോൺ ബ്രിട്ടാസ് എംപിയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ALSO READ; ‘അത്യന്തം ദാരുണവും ഞെട്ടിക്കുന്നതുമായ അപകടം, അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാർത്ത കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ്. വിമാന ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ആറന്മുള പുല്ലാടേയ്ക്ക് തിരിച്ചു. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തക കൂടിയായ രഞ്ജിതയുടെ വീട്ടില്‍ മന്ത്രി രാവിലെ എത്തിച്ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News