അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി

plane crash

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ ന‍ഴ്സായിരുന്നു രഞ്ജിത. അവധി ക‍ഴിഞ്ഞ് മടങ്ങുമ്പോ‍ഴാണ് ദുരന്തം. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.

അതേസമയം, വിമാന അപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലയാളികൾ ഉണ്ടോ എന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാദൗത്യം നടക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെൻറ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ തലത്തിൽ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ; അഹമ്മദാബാദ് വിമാനദുരന്തം; 825 അടിയില്‍ നിന്നും പൊടുന്നനെ താഴേക്ക്; തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ മൃതദേഹങ്ങള്‍

90 പേര്‍ ഉള്‍പ്പെടുന്ന മൂന്ന് എന്‍ഡിആര്‍എഫ് ടീമുകൾ കൂടി ഗാന്ധിനഗറില്‍ നിന്ന് എത്തിയിട്ടുണ്ട്. വഡോദരയില്‍ നിന്ന് മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളെ കൂടി പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി
അഹമ്മദാബാദ് സിറ്റി പോലീസിന്‍റെ 07925620359 എന്ന എമര്‍ജന്‍സി നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News