എഐ ക്യാമറ ആദ്യ മണിക്കൂറുകളില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

എഐ ക്യാമറ ആദ്യ മണിക്കൂറുകളില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. ആദ്യ 9 മണിക്കൂറുകളില്‍ നിന്നാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരമാണ് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ: വെറും 299 രൂപയ്ക്ക് 3000 ജിബി ഇന്‍റര്‍നെറ്റ്, കിടിലന്‍ ഓഫറുകളുമായി കെ ഫോണ്‍

ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്.

ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ: എളുപ്പത്തില്‍ കെ ഫോണ്‍ കണക്ഷനെടുക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News