എ ഐ ക്യാമറ, ആരോപണങ്ങളില്‍ വിശദീകരണവുമായി കെല്‍ട്രോണ്‍

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി കെല്‍ട്രോണ്‍ രംഗത്തെത്തി. 232 കോടിയായി പദ്ധതി തുക ഉയര്‍ത്തിയെന്നത് തെറ്റിദ്ധാരണയാണെന്ന് കെല്‍ട്രോണ്‍ എം ഡി എന്‍ നാരായണമൂര്‍ത്തി. എ ഐ ക്യാമറകളുടെ ടെണ്ടര്‍ നടപടികള്‍ അവ്യക്തമാണെന്നും അഴിമതിയുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം

എഐ ക്യാമറയുടെ കരാറുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്നും, ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന കൊള്ളയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് കെല്‍ട്രോണ്‍ എംഡി എന്‍ നാരായണ മൂര്‍ത്തി രംഗത്ത് വന്നത്. 232 കോടിയായി പദ്ധതി തുക ഉയര്‍ത്തിയെന്നത് തെറ്റിദ്ധാരണയാണെന്നും, ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങളുടെയും, അഞ്ചു വര്‍ഷത്തെ കൈകാര്യ ചിലവും ഉള്‍പ്പെടെയാണ് ഇത്രയും രൂപയെന്നെ കെല്‍ട്രോണ്‍ എംഡി എന്‍ നാരായണമൂര്‍ത്തി വ്യക്തമാക്കി. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് SRIT എന്ന കമ്പനിക്കാണെന്നും, ഉപകരാര്‍ കമ്പനികളുടെ ഉത്തരവാദിത്വം കെല്‍ട്രോണിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here