എഐ ക്യാമറ: രക്ഷിച്ചത് 204 ജീവനുകള്‍, കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍; മന്ത്രി ആന്‍റണിരാജു

സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു.  20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും  81,78,000 രൂപ പി‍ഴയിനത്തില്‍ പിരിഞ്ഞു കിട്ടിയതായും അദ്ദേഹം അറിയിച്ചു.

ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 1,28,740 പേർക്ക് ചെലാന്‍ തയ്യറാവുകയും 1,04,063 പേർക്ക് ചെലാന്‍ അയയ്ക്കുകയും ചെയ്തു. 7,41,766 നിയമ ലംഘനങ്ങള്‍  പ്രോസസ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച  73,887 പേരെ എഐ ക്യാമറ കണ്ടെത്തി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചത്.  19,482 പേരാണ് തലസ്ഥാനത്ത് ക്യാമറ കണ്ണില്‍ പെട്ടത്.

ALSO READ: ‘ഇത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം; കുഞ്ഞുങ്ങളുടെ ജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

2022 ജൂണ്‍ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 3714 വാഹനാപകടങ്ങളാണ്. എന്നാല്‍ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഈ ജൂണില്‍ അപകടങ്ങള്‍  1278 ആയി കുറഞ്ഞു. ക‍ഴിഞ്ഞ ജൂണില്‍ 344 പേര്‍ക്ക് നിരത്തുകളില്‍  ജീവന്‍ നഷ്ടമായപ്പോള്‍  ഈ ജൂണില്‍ 140 പേരാണ് മരണപ്പെട്ടത്.

ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാൻ കെൽട്രോണിന് നിർദേശം നൽകിയതായും ആന്‍റണിരാജു പറഞ്ഞു.

അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളും എഐ ക്യാമറയുടെ നിരീക്ഷണത്തിൽ വരും. ഇതിനായി ഇവയുടെ വിവരം എന്‍ഐസി സോഫ്ട് വെയറില്‍ ഉൾപെടുത്തും.
നോ പാർക്കിംഗ് ഏരിയ കൂടി ക്യാമറയുടെ പരിധിയിൽ കൊണ്ട് വരുമെന്നും സ്പീഡ് ലിമിറ്റ് പുതുക്കി ബോർഡുകൾ സ്ഥാപിക്കുന്നതിനുമായി പ്രത്യേക യോഗം അടുത്ത ദിവസം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here