എ ഐ ക്യാമറ, ആരോപണങ്ങൾ അടിസ്ഥാനരഹിതം; എ കെ ബാലൻ

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എ കെ ബാലൻ. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരമാണ് നടക്കുന്നത്… ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പ്രധാന കാരണം അവർ തമ്മിലുള്ള മത്സരം ആണ്, രാവിലെ ഒരാൾ പറയുന്നു, വൈകുന്നേരം മറ്റൊരാൾ പറയുന്നു… ഇതിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിജിലൻസ് അന്വേഷിക്കുമ്പോൾ മുഖ്യമന്ത്രി എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും പ്രതികരിച്ചാൽ പറയുക, പ്രതികരിച്ചില്ലെങ്കിൽ അത് ഒളിച്ചുകളി എന്ന് പറയും… എല്ലാം കലങ്ങി തെളിയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. ഏതെങ്കിലും തരത്തിലുള്ള ആരോപണം മുഖ്യമന്ത്രിക്കോ കുടുംബത്തിനോ എതിരെ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? നിയമപരമായി മറുപടി പറയേണ്ട കാര്യങ്ങളാണെങ്കിൽ മുഖ്യമന്ത്രി പറയുമെന്നും എല്ലാകാര്യങ്ങൾക്കും മറുപടിപറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News