ഒടുവിൽ ഡോക്ടർ സണ്ണി അമ്മച്ചിയുമായെത്തി; വൈറലായി മണിച്ചിത്രത്താഴിന്റെ എ ഐ ക്ലൈമാക്സ്

manichithrathazhu sunny sreedevi ai video

മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. വർഷങ്ങളെത്ര കഴി‍ഞ്ഞാലും സിനിമാ ആസ്വാദകരുടെ ഇഷ്‍ട സിനിമകളുടെ പട്ടികയിൽ എന്നും മണിച്ചിത്രത്താഴ് ഉണ്ടാവുമെന്ന് ഉറപ്പാണ്.

മാടമ്പിള്ളിയിലെ ചിത്ത രോ​ഗിയെ സുഖപ്പെടുത്തിയതിന് ശേഷം തിരികെ പോവുന്ന സണ്ണിയെ കാണാൻ ജനാലയ്ക്കരിലേക്ക് ഓടിയെത്തുന്ന ശ്രീദേവി മനസിൽ നിന്ന് മായില്ല. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഇനി അങ്ങനെയൊന്ന് സാധ്യമാവില്ലെന്ന് സംവിധായകൻ ഫാസിൽ മറുപടി നൽകിയിരുന്നു

ചിത്രം പൂർണ്ണമായെന്ന് തോന്നണമെങ്കിൽ സണ്ണിയും ശ്രീദേവിയും ഒന്നിക്കണമെന്ന പക്ഷക്കാരാണ് പലരും. അവർക്ക് വേണ്ടി അങ്ങനെയൊരു കൂട്ടിച്ചേർക്കൽ നടത്തിയിരിക്കുകയാണ് കാണാകഥയെന്ന ഇൻസ്റ്റ​ഗ്രാം പേജ്. എ ഐ ഉപയോ​ഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഒടുവിൽ ശ്രീദേവിയെ പെണ്ണ് ചോദിക്കാൻ അമ്മച്ചിയേയും കൂട്ടി വന്നിരിക്കയാണ് സണ്ണി.

ALSO READ; ആഗോള ബോക്സ് ഓഫീസിൽ നിന്ന് പേട്രിയറ്റ് നേടിയത് എത്ര ? കണക്കുകൾ ഇതാ

ശ്രീദേവിയ്ക്ക് ലഭിച്ച വാക്ക് പാലിക്കപ്പെട്ട സന്തോഷത്തിൽ സണ്ണിയേയും അമ്മച്ചിയേയും സ്വീകരിക്കുന്ന ശ്രീദേവിയുടെ കുടുംബത്തെയും കാണാം. വീഡിയോയിൽ സണ്ണിയുടെ അമ്മയായി വേഷമിട്ടിരിക്കുന്നത് സുകുമാരിയാണ്.

സണ്ണി അമ്മച്ചിയുമായി മാടമ്പിള്ളിയിലേക്ക് എത്തുന്നതും തുടർന്നുള്ള സന്തോഷകരമായ നിമിഷങ്ങളുമാണ് തുടർന്ന് വീഡിയോയിൽ കാണിക്കുന്നത്. മണിച്ചിത്രത്താഴ് കണ്ടിട്ടുള്ള പ്രേക്ഷകരെല്ലാം ഒരുപാട് ആ​ഗ്രഹിച്ച നിമിഷമാണ് എ ഐയിലൂടെ കാണാകഥയെന്ന് പേജ് സാധ്യമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News