
മനുഷ്യരേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്ന കമ്പനി എന്ന നേട്ടവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ഫിഗർ എഐ. ഈ കമ്പനിയിൽ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെന്ന് ഫിഗർ എ ഐ സിഇഒ ബ്രെറ്റ് ആഡ്കോക്ക് ആണ് പ്രഖ്യാപിച്ചത്.
ഹെഡ് കൌണ്ട് വേഴ്സസ് റോബോട്ടുകൾ എന്ന ഗ്രാഫ് ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടാണ് സിഇഒ ഈ നിർണ്ണായക മാറ്റം ലോകത്തെ അറിയിച്ചത്. പെട്ടികളിൽ അടുക്കി വച്ചിരിക്കുന്ന നിരവധി റോബോട്ടുകളുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് പവർ ഓൺ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2022 മുതൽ 2026 വരെയുള്ള കമ്പനിയുടെ ഗ്രാഫ് പരിശോധിച്ചാൽ റോബോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് വ്യക്തമാണ്. 2025ന്റെ ആദ്യ പാദം വരെ കമ്പനിയിലെ റോബോട്ടുകളുടെ എണ്ണം പൂജ്യത്തിനടുത്തായിരുന്നു. എന്നാൽ, കമ്പനി റോബോട്ട് നിർമ്മാണം ആരംഭിച്ചതോടെ ഇത് കുത്തനെ ഉയർന്നു. 2025ൽ ഇത് നൂറ് കടക്കുകയും , 2026ഓടെ 740ൽ എത്തി നിൽക്കുകയുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

