
എന്തൊരു ലാളിത്യം, എന്തൊരു എളിമ… ! നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പൊലീസുകാരോടൊപ്പം റോഡരികിലിരുന്ന് ചായ കുടിക്കുന്ന ആ ‘മനോഹര ദൃശ്യം’ കണ്ടാൽ ആരുടെ മനസ്സാണ് അലിയാത്തത് ? പക്ഷേ, ഈ അമിത ലാളിത്യത്തിന് അല്പം ‘എ ഐ’ പൊടിക്കൈകളും ഉപയോഗിച്ചിട്ടുണ്ട്.
പുറത്തുവന്നു, വലത് സോഷ്യൽ ഹാൻഡിലുകൾ ആഘോഷമാക്കുന്ന ഈ ചിത്രങ്ങൾ എഐ നിർമ്മിതമാണ്. അത് കണ്ടാൽ തന്നെ അതിലെ ചില തകരാറുകൾ മനസിലാകും. ചായ കപ്പിൽ പിടിച്ചിരിക്കുന്ന വി.ഡി സതീശന്റെ വിരലുകൾ ഒന്ന് ശ്രദ്ധിക്കുക, അത് സ്വാഭാവികമായ ഒന്നല്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂട്ടാൻ ഇറങ്ങിയ പി ആർ സംഘത്തിന് ചില പിശകുകൾ പറ്റിപ്പോയി. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
കൈ വിരലുകളിലെ ഈ പൊരുത്തക്കേട് കണ്ടതോടെ സതീശനും സതീൻറെ പി ആർ ടീമും എയറിലാണ്. ഇനി ഇതിലെ മറ്റൊരു രസകരമായ വസ്തുത പറയട്ടെ, ഈ ചിത്രം ഇപ്പോഴത്തേതല്ല, രണ്ട് വർഷം മുൻപ് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വയനാട്ടിലെ കെ പി സി സി ക്യാമ്പിന് ശേഷം പൈലറ്റ് വാഹനത്തിലെ പൊലീസുകാർക്കൊപ്പം ചായ കുടിച്ച ദൃശ്യമാണിത്. ആ പഴയ വീഡിയോയെ എഡിറ്റ് ചെയ്താണ് എ ഐയുടെ സഹായത്തോടെ മിനുക്കി പുതിയ മുഖ്യമന്ത്രിയുടെ ലാളിത്യമായി ഇറക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അനുകൂല അക്കൗണ്ടുകൾ ആയിരുന്നു എക്സിൽ ഈ ഫോട്ടോ പ്രചരിപ്പിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഇതേ ഫോട്ടോ പല അക്കൌണ്ടുകളിലും പോസ്റ്റ് ചെയ്യപ്പെട്ടു. ‘UDF Online’ എന്ന വെരിഫൈഡ് പേജിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടു. ആയിരത്തിലധികം പേരാണ് ഈ അക്കൗണ്ടില്‍ നിന്നും പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുള്ളത്. നിരവധി എന്റർടൈൻമെന്റ് പേജുകളിൽ ഈ ചിത്രം വൈറലായി തുടരുകയാണ്. ചിത്രം എ ഐ ഡിറ്റക്റ്റക്ഷന്‍ ടൂൾ ഉപയോഗിച്ച് ഒന്ന് നോക്കിയപ്പോൾ സംഭവം എഐ ആണെന്ന് കണ്ടെത്തുകയും ചെയ്തു.
ചിത്രത്തിൽ ‘MS WORLD’ എന്ന ഒരു ലോഗോ കാണാം. ഇതുവഴി പരിശോധിച്ചാൽ ഇതൊരു ഫേസ്ബുക്ക് പേജിന്റെതാണ്. സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന ഈ പേജിൽ സതീശന് അനുകൂലമായ പോസ്റ്റുകളും ഇടയ്ക്ക് ഷെയർ ചെയ്യപ്പെടാറുണ്ട്. ഈ പേജിലാണ് ആദ്യമായി ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. പക്ഷെ പാളിപ്പോയെന്നു മാത്രം. രാഷ്ട്രീയത്തിൽ ഇമേജ് ഉണ്ടാക്കാൻ നോക്കുമ്പോൾ മിനിമം കൈവിരലുകളെങ്കിലും കൃത്യമായി എണ്ണാൻ പഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

