‘സോനയുമായി ബ്രേക്കപ്പ്’, ജെൻസിയായി ഹിപ്ഹോപ്പ് പാടി പ്രകാശ് മാത്യു: വീഡിയോ വൈറൽ

90 സ് കിഡ്സിന് ഏറെ പ്രിയപ്പെട്ട ചിത്രമാണ് 1996 ൽ പുറത്തിറങ്ങിയ നിറം. മലയാളികളുടെ മനസ്സിൽ ഇപ്പോഴും സ്ഥാനമുള്ളവരാണ് എബിയും സോനയും. കമൽ സംവിധാനം ഒരുക്കിയ ചിത്രത്തിൽ കൊഞ്ചാക്കൊ ബോബനും ശാലിനിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്യാമ്പസ് പ്രണയവും അതിനോട് ചുറ്റിപറ്റി സംഭവിക്കുന്ന ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിൽ ശാലിനി അവതരിപ്പിച്ച സോനായോട് പ്രണയം തുറന്ന് പറഞ്ഞ കഥാപാത്രമാണ് പ്രകാശ് മാത്യു. ബോബൻ ആലുമൂടൻ ആണ് സിനിമയിൽ പ്രകാശ് മാത്യുവിന്റെ വേഷമണിഞ്ഞത്. ചിത്രത്തിൽ പ്രകാശ് മാത്യു ഒരു ഗായകൻ കൂടിയാണ്. കോളേജിലെ ഒരു പരിപാടിക്കായി പ്രകാശ് മാത്യു പാടിയ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യ സാഗർ സംവിധാനം വിർവഹിച്ച ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനമാണ് പ്രകാശ് മാത്യു ആലപിക്കുന്നത്. ശേഷം സോനയും പ്രകാശ് മാത്യുവും വിവാഹിതരാകാൻ തയ്യാറായെങ്കിലും സോനയ്ക്ക് എബിയോടുള്ള സ്നേഹം മൂലം വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Also read – ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന് വിട

സോനയുമായി പിരിഞ്ഞതിന് ശേഷം പ്രകാശ് മാത്യുവിന്റെ ജീവിതം എഐയുടെ സഹായത്തോടെ ചിത്രീകരിച്ചിക്കുകയാണ് ഒരു സ്വകാര്യ യൂട്യൂബ് ചാനൽ. ജെൻസിയായി ഹിപ്ഹോപ്പ് ഗായകനായാണ് പ്രകാശ് മാത്യു വിഡിയോയിൽ എത്തുന്നത്. പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനവും സ്റ്റാർ ബോയ് പാട്ടും സംയോജിപ്പിച്ചാണ് ഈ ദൃശ്യാവിഷ്‌കാരണം ഒരുക്കിയിരിക്കുന്നത്. ടോപ് 10 മില്യണർമാരിൽ ഒരാളെയും ടോപ് 10 ബ്രാൻഡുകളുടെ മോഡലായും പ്രകാശ് മാത്യു വിഡിയോയിൽ എത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ക്രിയേറ്റിവിറ്റിക്ക് കയ്യടി നൽകുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News