“എഐ, ജീവനക്കാർക്ക് പകരക്കാരാവില്ല, ടെക് മേഖലയിൽ സുഹൃത്തുക്കൾ വിശ്വസിക്കുന്നത് മറിച്ച്”- സുന്ദർ പിച്ചൈ

ഐ ഐ ജീവനക്കാർക്ക് പകരമാവില്ല. ടെക് മേഖലയിലെ സുഹൃത്തുക്കൾ മറിച്ചാണ് വിശ്വസിക്കുന്നതെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫാബെറ്റിന്റെ തലവൻ സുന്ദർ പിച്ചൈ പറഞ്ഞു. എഐ ഉപകരണങ്ങൾ എഞ്ചിനീയർമാരെ കൂടുതൽ ഉൽ‌പാദനക്ഷമതയുള്ളവരാക്കാൻ സഹായിക്കും. ടാസ്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ഫലപ്രദമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാൻ ഫ്രാൻസിസ്കോയിലെ ബ്ലൂംബർഗ് ടെക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പിച്ചൈ.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എൻട്രി ലെവൽ ജോബുകളുടെ പകുതിയും സാങ്കേതികവിദ്യ തട്ടിയെടുക്കുമെന്ന ആന്ത്രോപിക് കമ്പനി സ്ഥാപകൻ ഡാരിയോ അമോഡി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ടെക് മേഖലയിലെ സുഹൃത്തുക്കൾ മറിച്ച് ചിന്തിക്കുന്നതെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കിയത്.

ALSO READ: ബഹിരാകാശ നിലയത്തിൽ നിന്നാൽ ഭൂമിയെ കാണുന്നതെങ്ങനെ; അതിശയിപ്പിക്കുന്ന വീഡിയോ

ഗൂഗിളിലെ കോഡിങ് 30 ശതമാനത്തിലധികവും എഐ ജനറേറ്റഡ് ആണെന്ന് പിച്ചൈ മുൻപ് പരാമർശിച്ചിട്ടുണ്ട്. എന്നാൽ പ്രോഡക്റ്റ് ഡെവലപ്മെന്റിൽ ഒരു ആക്സിലേറ്റർ ആയാണ് എഐ പ്രവൃത്തിക്കുന്നതെന്നും ഇത് കൂടുതൽ ജീവനക്കാർക്ക് ഡിമാൻഡ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025ൽ ഇതുവരെ, ഗൂഗിൾ ക്ലൗഡ് ഡിവിഷനിൽ നിന്ന് ഏകദേശം 100 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 2023ലും 2024ലും കമ്പനി യഥാക്രമം വെട്ടിക്കുറച്ചത് 12,000 ജീവനക്കാരെയും 1,000 ജീവനക്കാരെയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News