
എഐസിസി സമ്മേളനം ഇന്ന് അഹമ്മദാബാദില്‍ ചേരും. രാവിലെ 9.30 ന് സബര്‍മതി തീരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 1700 ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നടക്കം നേതാക്കള്‍ അഹമ്മദാബാദിലെത്തിയിട്ടുണ്ട്.
ഇന്നലെ നടന്ന വിശാല പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്ത പ്രമേയങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്‍കും. അഹമ്മദാബാദിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ ഗുജറാത്തിന് മാത്രമായി പ്രത്യേക പ്രമേയവും അവതരിപ്പിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിനും പാർട്ടിയെ ശക്തിപ്പെടുത്താനും ഉതകുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതി യോഗം അഹമ്മദാബാദിൽ അവസാനിച്ചത്.
ദേശീയതലത്തിൽ ഒരു പ്രമേയവും ഗുജറാത്തിനു വേണ്ടി മാത്രം മറ്റൊരു പ്രമേയവും പ്രവർത്തകസമിതി അംഗീകരിച്ചു. ഫെഡറലിസത്തിനെതിരായ എല്ലാ ആക്രമണത്തെയും ചെറുത്തു തോൽപ്പിക്കും. സാമൂഹിക നീതിയുടെ അടിത്തറ ജാതി സെൻസസിലൂടെ മാത്രമേ സാധ്യമാകൂ എന്നും പ്രമേയത്തിൽ പറയുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിരാണ്. ഭരണഘടന വിരുദ്ധ ശക്തികളെ ജയിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിനു വേണ്ടിയും പ്രത്യേകമായി പ്രമേയം പ്രവർത്ത സമിതി അവതരിപ്പിച്ചു. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്ന് പ്രമേയത്തിൽ പറയുന്നു. ഇന്ന് നടക്കുന്ന എഐസിസി സമ്മേളനത്തിൽ പ്രമേയങ്ങൾ ചർച്ചചെയ്ത് പാസാക്കും.
ഡിസിസി അധ്യക്ഷമാരുടെ ശാക്തികരണം പ്രത്യേക പ്രമേയമായി എത്താന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ വഖഫ് നിയമ ഭേദഗതി, വിദേശ നയം എന്നീ വിഷയങ്ങളില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയങ്ങളാണ് സമ്മേളനത്തില്‍ എത്തുക.
ALSO READ; വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here