സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തുക ലക്ഷ്യം; എഐസിസിയുടെ രഹസ്യ നിരീക്ഷകർ കേരളത്തിൽ

congress

മുഖ്യമന്ത്രി ചർച്ച നടക്കുന്നതിനിടെ എഐസിസിയുടെ സീക്രട്ട് ഒബ്സർവേഴ്സ് കേരളത്തിൽ. മൂന്ന് രഹസ്യ നിരീക്ഷകരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തിയാണ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നതിനാണ് രഹസ്യ നീരക്ഷകരെ നിയോഗിച്ചത്.

അതേസമയം, കെ സി വേണുഗോപാൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെന്നാണ് സൂചന. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് താല്പര്യം കാണിക്കുന്നതായും അതിനായുള്ള നീക്കങ്ങൾ നടക്കുന്നതായും സൂചനയുണ്ട്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി സോഷ്യൽ മീഡിയയിൽ സജീവമായ കാമ്പെയ്‌നുകൾ നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിക്ക് ശേഷം കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളാണുള്ളത്.

ALSO READ: ജീവിത ശൈലിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം; കേന്ദ്രസർക്കാരിന്റെ പരാജയം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് എ ഐ സി സി നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. എം എം ഹസ്സൻ, കെ സുധാകരൻ, വി എം സുധീര‍ൻ, മുല്ലപ്പ‍ള്ളി രാമചന്ദ്രൻ, എന്നീ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സമവായ നീക്കങ്ങളാണ് ഹൈക്കമാൻഡ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News