കേരളത്തിന് എയിംസ്; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി പ്രൊഫ.കെ.വി തോമസ്

വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന് എയിംസിന്  അനുവദിക്കുന്നതിന്  അനുകൂലമായ തീരുമാനം കൈക്കൊളളുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പുനൽകിയതായി സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി തോമസ്. ഇരുവരും തമ്മിലെ കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് സമർപ്പിച്ച കത്തുകളിലേയും സംസ്ഥാന ആരോഗ്യ വകുപ്പ് സമർപ്പിച്ച നിവേദനത്തിലേയും വിഷയങ്ങളാണ് നിർമാൺ ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായത്.

ALSO READ: ശബരിമല അയ്യപ്പന് ഇനി ‘ഇ-കാണിയ്ക്ക’, ഭക്തര്‍ക്ക് വൈബ്സൈറ്റ് വ‍ഴി കാണിയ്ക്ക സമര്‍പ്പിക്കാം

കേരളത്തിന് എയിംസ് അനുവദിക്കുക എന്നതായിരുന്നു മുഖ്യ ചർച്ചാവിഷയം.
കോഴിക്കോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ആർസിസിയെ സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി അപ്ഗ്രേഡ് ചെയ്യുകയും അതിന് ആവശ്യമായ 27 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫാമിലി വെൽഫെയർ സ്കീമിൽ താല്ക്കാലികമായി 5000 നേഴ്സുമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. അവരുടെ വേതനത്തിനുള്ള കേന്ദ്ര വിഹിതം നൽകണമെന്നും ആവശ്യപ്പെട്ടു.കേരളത്തിലെ പ്രധാന ഗവൺമെന്റ് ഹോസ്പിറ്റലുകളെ സി.ജി. എച്ച്. എസ് അംഗികൃത ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തു.

കോട്ടയം, ഇടുക്കി, ആലപ്പുഴ , പത്തനംതിട്ട ജില്ലയിലുള്ളവർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ കോട്ടയത്ത് ഒരു സി.ജി. എച്ച്. എസ് ഡിസ്‌പെൻസറി ആരംഭിക്കുന്നതിനും കോവിഡ് വാക്സിൻ സൗജന്യമായി തുടർന്നും നൽകണമെന്നും  ആവശ്യപ്പെട്ടു.

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയോജനയുമായി ബന്ധപ്പെട്ട സ്കീമുകൾ ഫുഡ് സെക്യൂരിറ്റി ബില്ലിലെ മാനദണ്ഡം അടിസ്ഥാനമാക്കി വിതരണം ചെയ്യണമെന്നും
കൂടാതെ ലോകരോഗ്യ സംഘടനയുടെ സ്കീമായ സെന്റർ ഫോർ വൺ ഹെൽത്ത് പ്രോജക്ട് കേരളത്തിന് അനുവദിക്കുന്ന കാര്യവും ചർച്ചയായി

ALSO READ: നടി ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്നു; ചിത്രം നിര്‍മ്മിക്കുന്നത് ഭര്‍ത്താവ് നവീന്‍

വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജാക്കുന്നതിനുള്ള അനുമതിയും
സെന്റർ ഫോർ റെയർ ഡിസീസ് ആരംഭിക്കുന്നതിനുള്ള അനുമതിയും കൂടിക്കാഴ്ച്ചയിൽ ചർച്ച വിഷയമായി. സംസ്ഥാനം ആവശ്യപ്പെട്ട വിഷയങ്ങൾക്കെല്ലാം അനുകൂലമായാണ് പ്രതികരണമാണ് കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് പ്രൊഫ. കെ. വി തോമസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News