ഒരുപാട് കഷ്ടപ്പെട്ടിട്ടും കഥാപാത്രത്തിൽ നിന്ന് പുറത്താക്കി; കാരണം തുറന്നു പറഞ്ഞ് ഐമ റോസി

aima rosy mollywood

കഴിവിനേക്കാൾ കാണാനുള്ള മുഖഭം​ഗിയ്ക്കും നിറത്തിനും ശരീരപ്രകൃതത്തിനും പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് സിനിമലോകം മാറി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ ലോകത്തു നിന്നും നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ചും വ്യക്തി അധിക്ഷേപത്തിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടി ഐമ റോസ്മി.

മലയാള സിനിമയിൽ ബാലതാരമായി വേഷമിട്ടുക്കൊണ്ട് തുടക്കം കുറിച്ച നടിയാണ് ഐമ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഐമയുടെ ഡാന്‍സ് വീഡിയോകള്‍ വൈറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ആര്‍ഡിഎക്‌സിലൂടെ തിരികെ വന്ന് കയ്യടി നേടാന്‍ ഐമയ്ക്ക് സാധിച്ചിരുന്നു. വണ്ണം കൂടുതലാണെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്. അതിന് പുറമേ ജൂവലറി പരസ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും നടി വ്യക്തമാക്കുന്നുണ്ട്.

ഒരു കഥാപാത്രത്തിനായി ഞാൻ ഒരുപാട് പണിയെടുത്തിരുന്നു ആ ചിത്രത്തിൽ നിന്ന് അവസാന നിമിഷം എന്നെ മാറ്റി നി‍ർത്തിയിട്ടുണ്ട്. അത് എന്നെ കുറച്ച് വിഷാദത്തിലാക്കി. പെട്ടെന്ന് ഒരുനാള്‍ അവര്‍ എന്നോട് പറയുകയാണ്, നിനക്ക് ഭയങ്കര തടിയാണ് എന്ന്. ആ സിനിമയ്ക്കായി അത്രയും വണ്ണം കുറച്ച ശേഷമാണ് അവര്‍ എന്നെ മാറ്റുന്നത്. ഞാന്‍ ശരിക്കും ഡിപ്രഷനിലായേനെ. അത്രയും കഠിനാധ്വനം ചെയ്തിട്ട് തിരിച്ചടി കിട്ടുമ്പോള്‍ കുറച്ചൊക്കെ മയത്തിലാകാം പറയുന്നത് എന്ന് തോന്നി.

നിരസിക്കുന്നതിനും ഒരു രീതിയുണ്ട്. അതൊന്നുമില്ല. നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്ന് പറയും. കറുപ്പും വെളുപ്പും ഇപ്പോഴുമുണ്ട്. എനിക്കത് അതിനോട് യോജിപ്പില്ല. അത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. പണ്ടത്തെ കാലത്ത് സിനിമയെടുത്ത് നോക്കുമ്പോള്‍ 20 കളിലുള്ളവരായി അഭിനയിക്കുന്നവരെ കണ്ടാല്‍ 20 കളിലാണെന്ന് തോന്നില്ല. അന്നൊന്നും രൂപത്തിന്റെ പേരില്‍ ആരേയും തള്ളിക്കളഞ്ഞിട്ടില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ഒരു മയവുമില്ലാതെയാണ് അവര്‍ പറയുക. മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് പറയുന്നതെന്നും താരം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News