എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ അതിജീവിച്ച രമേശ് ആശുപത്രി വിട്ടു

അഹമ്മദാബാദ് എയര്‍ഇന്ത്യ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തി, വിശ്വാസ്‌കുമാര്‍ രമേശ്, അതേ അപകടത്തില്‍ മരണമടഞ്ഞ സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു രമേശ്.

    ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ്, ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനത്തിലെ 242 പേരില്‍ ഒരാളായിരുന്നു. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ വിമാനം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കാന്റീനിന്റെ മുകളിലേക്ക് വീണ് തീഗോളമായി മാറുകയായിരുന്നു.

    ALSO READ: ഇസ്രയേലിന് ശക്തമായ തിരിച്ചടി: ടെൽ അവീവിലെ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാൻ

    തന്റെ സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കും സംസ്‌കാരത്തിനുമായാണ് പോകുന്നതെന്ന് ആശുപത്രി വിട്ട രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബോയിംങ് 787 ഡ്രീംലൈനര്‍ എയര്‍ക്രാഫ്രറ്റ് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്ട്‌വിക്ക് വിമാനത്താവളത്തിലേക്കാണ് പറന്നത്. 2011ല്‍ സര്‍വീസ് ആരംഭിച്ച 787 മോഡലിന് സംഭവിച്ച ആദ്യ ദാരുണമായ ദുരന്തമാണ് അഹമ്മദാബാദിലുണ്ടായത്.

    എമര്‍ജന്‍സി എക്‌സിസ്റ്റിന് സമീപം 11എ സീറ്റിലാണ് രമേശ് ഇരുന്നിരുന്നത്. വിമാനം രണ്ടായി പിളര്‍ന്നപ്പോള്‍ സീറ്റ് വേര്‍പെട്ട്, പുറത്തേക്ക് തെറിക്കുകയായിരുന്നു. രമേശ് തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇക്കാര്യം പറഞ്ഞത്. താഴ് ഭാഗത്തേക്കാണ് ഇദ്ദേഹം തെറിച്ച് വീണത്. സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നവെന്നും ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞിരുന്നു.

    അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് വരുന്ന രമേശിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ആശുപത്രിയിലെത്തി രമേശിനെ സന്ദര്‍ശിച്ചിരുന്നു.

    ALSO READ: എയര്‍ ഇന്ത്യക്ക് ക്ലീന്‍ ചിറ്റ്; ബോയിങ് വിമാനങ്ങളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡി ജി സി എ

    താന്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് ഇപ്പോഴും രമേശിന് വിശ്വസിക്കാനാവുന്നില്ല, മരിക്കുമെന്നാണ് കരുതിയത്. ആളുകള്‍ എന്റെ കണ്‍മുന്നിലാണ് മരിച്ചുവീണത് എന്നദ്ദേഹം പ്രതികരിച്ചിരുന്നു.

    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    bhima-jewel
    milkimist
    Pothys

    Latest News