
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ മരിച്ച മലയാളിയായ രഞ്ജിതയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകിട്ടോടെ വീട്ടുവളപ്പില്‍ നടക്കും. അപകടം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ALSO READ: ‘ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച’; പോസ്റ്റ് പങ്കുവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവന്‍ വിമാന അപകടത്തില്‍ പൊലിഞ്ഞത്. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാണ്.
Also Read :സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
ഉടന്‍ തന്നെ ഗൃഹപ്രവേശനം നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. പല സുഹൃത്തുക്കളോട് രഞ്ജിത ഈ ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. രഞ്ജിതയുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മ്മിച്ചത്.
പ്രായമായ അമ്മയും തന്റെ കുട്ടികളെയും പുതിയ വീട്ടിലേക്ക് ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം എന്നായിരുന്നു രജിതയുടെ ആഗ്രഹം. ഗൃഹപ്രവേശനത്തിനായി ഒരുങ്ങേണ്ട വീട്ടിലേക്ക് നാളെ എത്തുക രഞ്ജിതയുടെ മൃതശരീരമാണ്. രഞ്ജിത നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു സ്വപ്നഭവനവും പണിത് ഉയര്‍ത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here