യാത്രക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി

യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റു. യാത്രക്കാരനെതിരെ ദില്ലി പൊലീസ് കേസെടുത്തതായി എയര്‍ ഇന്ത്യ അറിയിച്ചു. 225 യാത്രക്കാരുമായി ഇന്ന് രാവിലെ ആറരയോടെയാണ് ദില്ലി ഇന്ധിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്.

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുകയും രണ്ട് വിമാന ജീവനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം ദില്ലിയില്‍ തിരിച്ചറിക്കുകയായിരുന്നു.

യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ദില്ലി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എയര്‍ ഇന്ത്യ പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. വാക്കാലും രേഖാമൂലവുമുള്ള മുന്നറിയിപ്പുകളെ യാത്രക്കാരന്‍ അവഗണിച്ചു എന്നും വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like