ലാന്‍ഡിംഗ് നടത്താതെ എയര്‍ ഇന്ത്യ ; ദില്ലി – ജമ്മു വിമാനത്തിന് സംഭവിച്ചത്

ദില്ലിയില്‍ നിന്നും ജമ്മു വഴി ശ്രീനഗറിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിംഗ് നടത്താതെ യാത്ര ആരംഭിച്ച എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവിച്ചത്. ജിപിഎസ് ഇന്റര്‍ഫിയറന്‍സെന്ന സംശയം മൂലമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം തിരികെ അയച്ചതെന്നും മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചെന്നുമാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

ALSO READ: മൊസാദുമായി ബന്ധം, കൈമാറിയത് നിർണായക വിവരങ്ങൾ; യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കി ഇറാൻ

ശ്രീനഗറിലേക്ക് എത്തുന്നതിന് മുമ്പ് ജമ്മുവില്‍ ലാന്‍ഡിംഗ് നടത്തേണ്ടതാണ് IX – 2565 വിമാനം, പക്ഷേ ജമ്മു വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നതിന് ശേഷം ലാന്‍ഡിംഗ് നടത്താതെ തിരികെ ദില്ലിയിലേക്ക് മടങ്ങാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

ALSO READ: എല്ലാ കണ്ണുകളും നിലമ്പൂരോട്ട്: ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; ആത്മവിശ്വാസത്തിൽ എൽഡിഎഫ് ക്യാമ്പ്

കാലാവസ്ഥയും റണ്‍വേയും വ്യക്തമായിരുന്നെങ്കിലും പൈലറ്റിന് കൃത്യമായി ലാന്‍ഡിംഗ് നടത്താനുള്ള പ്രദേശം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് എയര്‍ ലൈന്‍സ് അധികൃതര്‍ പറയുന്നു.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ചില സെന്‍സിറ്റീവ് പ്രദേശങ്ങളിലെത്തുമ്പോള്‍ ജിപിഎസ് സിഗ്നല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News