‘ഇനിയും മുന്നോട്ട് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല’; അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ഓഡിയോ സന്ദേശം പുറത്ത്

AIR INDIA

ഹോങ് കോങ്ങ് – ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ഓഡിയോ സന്ദേശം പുറത്ത്. ഇനിയും മുന്നോട്ട് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പൈലറ്റ് പറയുന്നതായി അവകാശപ്പെടുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാങ്കേതിക തകരാർ കാരണമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരിക്കുന്നത്.

‘സാങ്കേതിക കാരണങ്ങളാൽ ഞങ്ങൾ ഹോങ് കോങ്ങിനോട് അടുത്ത് തന്നെ തുടരാൻ ആ​ഗ്രഹിക്കുന്നു. പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ തിരികെ ഹോങ് കോങ്ങിൽ തന്നെ ലാൻഡ് ചെയ്തേക്കാം. കൂടുതൽ മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’, പൈലറ്റിന്റെ ഓഡിയോ സന്ദേശം.

സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത് തിങ്കളാഴ്ച രാവിലെ ഹോങ് കോങ്ങില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന എ1315 വിമാനമാണ്. ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News