ക്യാബിനകത്ത് ചൂട് കൂടി; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ജപ്പാനിലെ ടോക്യോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തി.

ക്യാബിനകത്തെ താപനില ഉയർന്നതിനെ തുടർന്നാണ് വിമാനം അറിയന്തിരമായി നിലത്തിറക്കിയത്. എയര്‍ ഇന്ത്യയുടെ ടോക്കിയോ- ഡല്‍ഹി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ ലാൻഡ് ചെയ്തത്. വിമാനത്തിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിന്റെ തകരാര്‍ മൂലമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയതെന്നാണ് വിവരം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ALSO READ: അടുത്ത വിവാദം ദുബായ് – ജയ്പൂര്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് ഫ്‌ളൈറ്റില്‍; ലക്കുകെട്ട യാത്രക്കാരന്‍ ചെയ്തത്

ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലെത്തേണ്ട വിമാനമാണ് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. AI357 വിമാനം ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31നാണ് പറന്നുയർന്നത്. യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ALSO READ: ‘ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലെത്തി എന്നോട് പോരാടന്‍ തുടങ്ങിയോ, 40 വര്‍ഷത്തെ ദാമ്പത്യം തകര്‍ത്തവരാണോ എന്നെ സ്ത്രീ വിരുദ്ധനെന്ന് വിളിക്കുന്നത്’; മഹുവ മൊയ്ത്രയ്‌ക്കെതിരെ പാര്‍ട്ടി എംപി, വീണ്ടും തൃണമൂല്‍ നേതാക്കളുടെ വാക്ക്‌പോര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News